Thursday, November 23, 2006

ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?


കേരളചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സാംസ്‌ക്കാരിക പ്രകാശത്തെ ഊതിക്കെടുത്തുന്നതിനായി ചുരുങ്ങിയത്‌ ആയിരം വര്‍ഷങ്ങളെങ്കിലും തമസ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്‌. ഐതീഹ്യങ്ങളും, പുരാണങ്ങളും, പുലിപ്പാല്‌ കഥകളുമായി ജനങ്ങളെ വളഞ്ഞ്‌ പിടിച്ച്‌ ശൂദ്ര ഹിന്ദുക്കളാക്കിയപ്പോള്‍ നമുക്ക്‌ നഷ്ടപ്പെട്ടത്‌ വിലപ്പെട്ട സംസ്ക്കാരമായിരുന്നു. കേരള ഹിന്ദുക്കളിലെ മുക്കാല്‍ പങ്കും വരുന്ന ഈഴവര്‍(തീയ്യര്‍), വിശ്വകര്‍മജര്‍ എന്നീ വിഭാഗങ്ങളും, മുസ്ലീങ്ങളും, ക്രിസ്തുമത വിശ്വാസികളും  ബുദ്ധമതവിശ്വാസികളായിരുന്നു എന്നത്‌ കുഴിച്ചുമൂടപ്പെട്ട ഒരു സത്യമാണ്‌. ഈ വിഭാഗം ജനങ്ങള്‍ക്ക്‌ ആത്മാഭിമാനവും വംശീയമായ അടിത്തറയും നല്‍കുന്ന ഈ കണ്ടെത്തലിനെ പ്രചരിപ്പിക്കുന്നത്‌ സാമൂഹ്യമായ നവോത്ഥാനത്തിന്‌ കാരണമാകും എന്ന്തിനാല്‍ ചിത്രകാരന്‍ 1993ല്‍ വരച്ച 'അയ്യപ്പന്‍' എന്ന ഒരു ഓയില്‍ പെയ്ന്റിങ്ങും, ഈ മാസം കൊച്ചിയില്‍ നിന്നും പ്രസിദ്ദീകരിച്ച ഒരു മാഗസിനില്‍ ശ്രീ എസ്‌.പി നബൂതിരിപ്പാട്‌ എഴുതിയ ഒരു ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങളും ചേര്‍ക്കുന്നു:


xxxxxxxശ്രീ എസ്‌.പി നബൂതിരിപ്പാട്‌ : "ലോകത്തുള്ള എല്ലാ അയ്യപ്പക്ഷേത്രങ്ങളിലും സ്‌ത്രീകള്‍ക്ക്‌ പ്രവേശിക്കാം ശബരിമലയില്‍ മാത്രം പാടില്ല. ഇതെങ്ങനെ സംഭവിച്ചു? ശബരിമല ഒരു ഹിന്ദു ക്ഷേത്രമായിരുന്നില്ല.അതൊരു ബുദ്ധവിഹാരമായിരുന്നു. ഇവിടത്തെ ഹിന്ദുക്കള്‍ ഇതു കയ്യേറി ക്ഷേത്രമാക്കിയതാണ്‌. ഇങ്ങനെ ക്ഷേത്രമാക്കിയപ്പോഴും ബുദ്ധവിഹാരത്തിന്റെ പല സവിശേഷതകളും പിന്തുടര്‍ന്നു പോന്നു. ശരണം വിളി അതിലൊന്നാണ്‌. 'ബുദ്ധം ശരണം ഗഛാമി - സംഘം ശരണം ഗഛാമി' എന്നതിന്റെ ഒരു അനുകരണമാണ്‌ ശബരിമലയിലെ ശരണ മന്ത്രധ്വനി. മത മൌലീകവാദികളായ ചില ഹിന്ദുത്വ ശകതികള്‍ ബുദ്ധമതത്തിനെതിരെ സംഘടിത പോരാട്ടങ്ങള്‍ നടത്തി എന്നത്‌ ചരിത്ര സത്യമാണ്‌. ജന്മദേശത്തുനിന്നു ബുദ്ധമതത്തെ നാടുകടത്തുകയാണ്‌ ഉണ്ടായത്‌. ഇന്ന്‌ ബുദ്ധ മതത്തിന്‌ ഏറ്റവും അധികം അനുയായികളുള്ളത്‌ ഇന്ത്യക്ക്‌വെളിയിലാണ്‌. ഇസ്ലാം മത വിശ്വാസിയായ വാവര്‍ അയ്യപ്പന്റെ സുഹൃത്തും സഹായിയുമായിരുന്നല്ലോ. ഇസ്ലാം ഇന്ത്യയിലെത്തിയതിനുശേഷമാണ്‌ അയ്യപ്പ ചരിത്രമെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കാം. ബുദ്ധനാണെങ്കില്‍ 2500 വര്‍ഷത്തെ പഴക്കമുണ്ട്‌. ഇതൊന്നും ചരിത്രാതീതകാലത്തെ കഥകളല്ല. ഹിന്ദു മതത്തില്‍ ജാതി വ്യവസ്‌ഥ ശക്തിയായി നില നിന്നപ്പോഴും ശബരിമലയില്‍ ജാതിമത ഭേതമുണ്ടായിരുന്നില്ല. ബുദ്ധമത സ്വാധീനത്തിന്റെ തുടര്‍ച്ചയാണിത്‌. സ്‌ത്രീകള്‍ക്ക്‌ ബുദ്ധവിഹാരങ്ങളില്‍ പ്രവേശനമില്ല. ആ സബ്രദായം ഹിന്ദു ക്ഷേത്രമായപ്പോഴും തുടര്‍ന്നുവന്നു. ബുദ്ധനും, ശാസ്‌താവിനും സംസ്‌കൃതത്തില്‍ ഒരേ പര്യായങ്ങളാണ്‌. ധര്‍മ്മ ശാസ്‌താവിനെക്കുറിച്ചുള്ള ഒരു കവിതയില്‍"തഥഗതാതിഭൂതകഥന്‍ ശാസ്താവു നീതന്നെയോ" എന്ന്‌ മഹാകവി മഠം ശ്രീധരന്‍ നബൂതിരി ചോദിക്കുന്നുണ്ട്‌. ശബരിമലയിലെ വിഗ്രഹം പോലും ഒരു ബുദ്ധശില്‌പമാണെന്ന്‌ കരുതുന്നവരുണ്ട്‌. ചതുര്‍വേദങ്ങളിലോ ദശാവതാര കഥകളിലോ അയ്യപ്പന്‍ എന്നൊരു ദൈവമില്ല. കലികാലദൈവം എന്നാണ്‌ അയ്യപ്പനെ പ്രകീര്‍ത്തിക്കാറുള്ളത്‌. കേരളത്തിനു വെളിയില്‍ തന്നെ അടുത്തകാലത്താണ്‌ അയ്യപ്പന്റെ അബലങ്ങള്‍ ഉയര്‍ന്നു വന്നത്‌. സ്‌ഥാപനങ്ങള്‍ രൂപാന്തരപ്പെടുബോള്‍ പഴയ പല ആചാരങ്ങളും നിലനിന്നുപോകും. ബുദ്ധമത സങ്കല്‍പങ്ങള്‍ അങ്ങനെയാണ്‌ ശബരിമലയില്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായത്‌. ഹിംസ്ര ജന്തുക്കളുള്ള ഘോരവനങ്ങളിലൂടെയുള്ള ദുരിതപൂര്‍ണമായ പദയാത്രയില്‍ സ്‌ത്രീകളെ ഒഴിവാക്കിയ പ്രായോഗിക ബുദ്ധിയും ഇതില്‍ ഒരു ഘടകമാവാം. പഴയകാലത്ത്‌ ഒരു ഭയപ്പാടോടുകൂടി മാത്രമേ ശബരിമല തീര്‍ത്ഥാടനത്തെ കണ്ടിരുന്നുള്ളൂ.അന്ന്‌ ആ ഭയത്തിന്‌ അടിസ്ഥാന തത്വവുമുണ്ടായിരുന്നു. ആ ഭയമാണ്‌ കര്‍ശനമായ മണ്ഡലവ്രതത്തിനും മറ്റും രൂപം നല്‍കിയത്‌. ആധുനിക സൌകര്യങ്ങളുടെ പശ്‌ചാത്തലത്തില്‍ ഇന്ന്‌ അതില്‍ പലതിനും പ്രസക്തി ഇല്ലാതായിട്ടുണ്ട്‌. സാഹസികമായ ഒരു വിനോദസഞ്ചാരത്തിന്റെ മറു വശം അറിഞ്ഞോ, അറിയാതെയോ ഇപ്പോള്‍ ഈ തീര്‍ത്ഥാടനത്തിന്റെ ഭാഗമായിട്ടുണ്ട്‌. അയ്യപ്പന്‍ ബ്രഹ്‌മചാരിയാണെന്ന വാദത്തിന്‌ പുരാണങ്ങളുടെയൊന്നും പിന്തുണയില്ല. അയ്യപ്പന്റെ മറ്റുക്ഷേത്രങ്ങളിലൊന്നും തന്നെ ഈ വിലക്കില്ല. തൊട്ടടുത്തുള്ള മാളികപുറത്തിന്റെ പ്രസക്തിയെന്താണ്‌? അതിനും ഐതീഹ്യങ്ങള്‍ കണ്ടെത്തണം. ഐതീഹ്യങ്ങള്‍ മെനഞ്ഞെടുക്കുക എന്നത്‌ സ്‌ഥാപിതാവശ്യക്കാരുടെ ഭാവനാ വിലാസമാണ്‌. ബുദ്ധവിഹാരം ഹിന്ദു ക്ഷേത്രം ആയതിനെ തുടര്‍ന്നുണ്ടായ ഐതീഹ്യപരസ്യങ്ങളുടെ മായാവലയത്തില്‍ നിന്നും സത്യം കണ്ടെത്താന്‍ മികച്ച ചരിത്രഗവേഷകര്‍ക്കു മാത്രമേ കഴിയുകയുള്ളൂ" -ശ്രീ എസ്‌.പി നബൂതിരിപ്പാട്‌ xxxxxxx


(ആരും ബുദ്ധമതം സ്വീകരിക്കണമെന്നല്ല ചിത്രകാരന്‍ ആവശ്യപ്പെടുന്നത്‌. നമ്മുടെ പിതാമഹന്മാര്‍ ആരായിരുന്നു എന്ന തിരിച്ചറിവ്‌ അച്ചനമ്മനാരെ - പൈതൃകത്തെ -സ്‌നേഹിക്കുന്ന സംസ്‌ക്കാരമുള്ളവര്‍ക്ക്‌ ആകാശം മുട്ടേ വളരാനുള്ള ശക്തമായ അടിത്തറ-ആത്‌മാഭിമാനം- നല്‍കുന്ന വസ്തുതയാണ്‌. ആ തിരിചറിവുള്ളവര്‍ക്കു മാത്രമേ ഈ പോസ്‌റ്റിന്റെ പ്രാധാന്യം മനസ്സിലാകൂ. അല്ലാത്തവര്‍ ക്ഷമിക്കുക.)

13 comments:

സയ്ജു VAIKOM said...

he chithrakaara....
thankalude chitrhrangal eniku ishtamai. karranam njanum oru chithrakaran aayirunnu. kaimosham vannu poyo aa kazhivukal ennu polum ariyatha oru kalakaaran.
innu graphic designer..photo graher....etc.

മന്‍സുര്‍ said...

പ്രിയപ്പെട്ട ചിത്രകാര

എഴുത്തുകളിലൂടെ പൊടിപ്പും തെങ്ങലും വെച്ച് എഴുതും രചകള്‍ക്ക് ലഭിക്കാത്ത അംഗീകാരമാണ്‌ ഈ ചിത്രകാരന്‍റെ ബ്ലോഗിന്ന് ലഭിച്ചത് എന്നു അറിയുന്നത്തില്‍ സന്തോഷം
വരികളിലൂടെ പലതും പറയാന്‍ മറക്കുബോല്‍ ചിത്രങ്ങളിലൂടെ കണ്ണുള്ളവര്‍ കാണട്ടെ എന്ന ആ നിറങ്ങളുടെ സന്ദേശം

തിരകിനിടയിലും ഞങ്ങളെ പോലുള്ളവരെയും നിങ്ങള്‍ കാണുന്നു എന്ന് അറിയുന്നതില്‍ ഒരു പാട് സന്തോഷം ഉണ്ടു.
ഇനിയും സഹകരണവും ,നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു


സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

Rahul Easwar said...

Please dont go for biased, exaggerated, half-truths. Sabarimala, (or Mathangamala - as it was known earlier ) predates Buddhism. There is no denying of Buddhist influences, but Sabarimala, predates Buddhism, and it goes beyond recorded history. There has been reference of Sabarimala in ancient texts like Ramayana and Purana. So it is improper to call it Buddhist. It was a part of Sanatana Dharma lineage.

മുക്കുവന്‍ said...

too many messages to read..chumma onnu kayariyathaaney..

എടക്കരക്കാരന്‍... said...

ഓങ്കാരത്തിന്റെ അര്‍ഥമെന്താ ചിത്രകാരാ......?

സതീ,ഷ് ഷൊര്‍ണൂര്‍ said...

ഭക്തിയുടെ പേരില്‍ വിശ്വാസികള്‍ പ്രചരിച്ച കഥകളാകെ മനുഷ്യന്‍റെ സാമാന്യ യുക്തിയുടെ ഉരകല്ലില്‍ ഉരച്ചുനോക്കാതെ തൊണ്ടതൊടാതെ വിഴുങ്ങണമെന്നാണു പൌരോഹിത്വം പറയുന്നത്. സത്യാന്വേഷണത്തിനു ഐതിഹ്യങ്ങളെമാത്രം ആശ്രയിച്ചാല്‍ മതിയാവില്ല. കാരണം ഐതിഹ്യങ്ങളുടെ പുറകിലിരിക്കുന്ന മിത്തും യാഥാര്‍ത്യവും തിരിച്ചറിയാന്‍ ഇന്നു കാര്‍ബണ്‍ ഡേറ്റിങ്ങ് പോലെയും, നാണയ വിജ്ഞാനീയം പോലെയും, ശിലാലിഖിതവായനപൊലെയും ശാസ്ത്രീയമായ ഒരുപാട് അന്വേഷണോപാധികള് വികസിപ്പിച്ചെടുക്കപ്പെട്ടിട്ടുണ്ട്. അത് തരുന്ന അറിവുകള്‍കൂടി കണക്കിലെടുത്തിട്ടുപോരെ ഒരു തീര്‍പ്പിലെത്തേണ്ടത്.
ശബരിമലമേല്‍ശാന്തിതന്നെ മകരവിളക്ക് കത്തിക്കുന്നത് ക൭ത്രിമമയാണു എന്ന് പത്ര സമ്മേളനം നടത്തി പറഞ്ഞ ഈ സാഹചര്യത്തില്‍ സുജിത്തിനും ഇത്തിരി യുക്തി ബോധമാവാം. 'ശാസ്താവ്' എന്നത് 'ചാത്തന്‍' 'ചാത്താവ്'എന്നീ പദങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാവാം എന്ന ഒരു വാദമുണ്ട്. 'ശാസ്താവ്' എന്നത് ബുദ്ധന്‍റെ പര്യായപദമാണെന്നതിനു രണ്ടു വാദമില്ല. ശാസ്താംകോട്ട, ശാസ്തമംഗലം തുടങ്ങിയ സ്ഥലങ്ങള്‍ ഒരു കാലത്ത് കേരളത്തിലെ പ്ധാനപ്പെട്ട ബുദ്ധമതകേന്ദ്രങ്ങളായിരിന്നു എന്നതിനും ചരിത്രപരമായ തെളിവുകളുണ്ട്. ചാത്തന്‍ ഇന്നും കേരളത്തില് ആരാധിക്കപ്പെടുന്ന ഒരു അവര്‍ണദൈവമാണു.
ഇതില്‍ നിന്ന് ഊഹിച്ചെടുക്കാവുന്ന ഒരുകാര്യം ശിവന്‍, വിഷ്ണു , ഗണപതി തുടങ്ങിയ ആര്യദൈവങ്ങള്‍ (ബ്രാഹ്മണരുടെ തോക്കോട്ടുള്ളവരവിനോടൊപ്പം )കേരളത്തിലെത്തുന്നതിനു മുന്പ് കേരളത്തിലെ തദ്ധേശനിവാസികളില്‍ ഉണ്ടായിരുന്ന മഹായാന ബുദ്ധമതത്തിന്‍റെ സ്വാധീനത്തെയാണു(അവരാണല്ലോ ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്നത്).

കേരളത്തിലെ ഒരു ഗ്രാമീണ ദൈവമായിരുന്ന ശാസ്താവ് (ചാത്തന്‍)പിന്നീട് 'ഹരിഹരപുത്രനായ' ശ്രീ ധര്‍മ്മശാസ്താവ് എങ്ങനെയായെന്ന് കൂടി പൂരിപ്പിച്ചാല്‍ 'അയ്യപ്പന്‍ ബുദ്ധനോ' എന്ന നമ്മുടെ സംശയത്തിനു മറുപടി കിട്ടും.

ഒരു കാലത്ത് ഭാരതത്തില്‍ ഹിന്ദു മുസ്ലീം വര്‍ഗ്ഗീയ സംഘര്‍ഷം പോലെ ഏറ്റുമുട്ടിയിരുന്ന രണ്ടു വിഭാഗങ്ങളാണു 'ശൈവരും വൈഷ്ണവരും'(ഹരിയും ഹരനും). ഈ ഏറ്റുമുട്ടലിനു അറുതിവരുത്തുവാന്‍ കഴിഞ്ഞത് കേരളീയ ബ്രാഹ്മണരായ നന്പൂതിരിമാരുടെ ബുദ്ധിയില്‍ നിന്നുദിച്ച ഒരു കാര്യം കൊണ്ടാണു. പരസ്പര വൈരികളായ ഹരി ഹരന്‍മാരെ സംയോജിപ്പിച്ചുകൊണ്ട് പുതിയ ഒരു മൂര്‍ത്തിക്കു ജന്മം കൊടുത്തുകൊണ്ടാണു. അതാണു 'ഹരിഹര പുത്രനായ സാക്ഷാല്‍ അയ്യപ്പസ്വാമി'. ഈ മൂര്‍ത്തിയെ ന്യായീകരിക്കുവാന്‍ അവര്‍ രൂപം നല്‍കിയ ആഖ്യാനമാണു നാമിന്നു കേള്‍ക്കുന്ന പാലാഴിമഥനവും മഹാവിഷ്ണുവിന്‍റെ മോഹിനീവേഷവുമെല്ലാം. കേരളത്തിലാണു ആദ്യമായി ഹരിനാരായണ പൂജ തുടങ്ങിയത്.

ശബരിമല മാത്രമല്ല കേരളത്തിലെ മറ്റു പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഒരു കാലത്ത് ബുദ്ധ-ജൈന ക്ഷേത്രങ്ങളായിരുന്നു. ബുദ്ധ-ജൈനമതങ്ങളുടെ കാലാനുസാരിയായ തകര്‍ച്ചകൊണ്ടും, ശക്തിമത്തായിതീര്‍ന്ന ബ്രാഹ്മണമേധാവിത്വത്തിന്‍റെ സ്വാധീനത്താലും, ‍ശൈവ വൈഷ്ണവ പ്രസ്ഥാനങ്ങളുടെ പ്രചരണാര്‍ത്ഥം പ്രാദേശിക ദൈവങ്ങളെ ശിവന്‍റെയോ വിഷ്ണുവിന്‍റെയോ അവതാരങ്ങളാക്കിമാറ്റി തീര്ക്കുന്നതിലൂടെയോ കാലേണ പല അനാര്യ ആരാധനാലയങ്ങളും ആര്യ ദേവാലയങ്ങളായിമാറിയിരിക്കാം.


കൂടുതല്‍ വിവരങ്ങള്ക്ക് എന്റെ ഈ ബ്ലോഗ് കൂടി വായിക്കുക
http://malayazhma.blogspot.com

ചാര്‍വാകന്‍ said...

ഈവഴിവരാന്‍ ഒരുപാടുവൈകി ,അയ്യപ്പനെപറ്റി തുടങ്ങി ദളിതു;;തോണ്ടി രസിച്ച എല്ലാവര്‍ക്കും നല്ലനമസ്കാരമ്.
എല്ലാവരും ആവുന്നത്ര പ്രധിരോധത്തിലാവുന്നത്-നല്ലതാണ്.
ബ്ലൊഗ്ഗിന്റെ ഒരു സുരക്ഷിതത്വം .
ജാതിയുടെ-രാഷ്റ്റ്രീയ-വിഷയം ,ഇന്ത്യയുടെബുധ്ധിജീവി--തലച്ചോറിലെക്ക്
പ്രക്ഷേപിച്ച ഒരു മനുഷ്യനുണ്ട്.ബാബാസാഹിബ്,അം ബേദ്ക്കര്‍.
ഗാന്ധി മുതല്‍ കേരളത്തിലെ അന്ധ--ശങ്കരന്‍ വരേ ആ വഴി വന്നേയില്ല.
ഇവിടെ ചിലര്‍ എത്തിനൊക്കിയതിന്റെ പുകിലല്ലേ പുകില്.

ചാര്‍വാകന്‍ said...

ഈവഴിവരാന്‍ ഒരുപാടുവൈകി ,അയ്യപ്പനെപറ്റി തുടങ്ങി ദളിതു;;തോണ്ടി രസിച്ച എല്ലാവര്‍ക്കും നല്ലനമസ്കാരമ്.
എല്ലാവരും ആവുന്നത്ര പ്രധിരോധത്തിലാവുന്നത്-നല്ലതാണ്.
ബ്ലൊഗ്ഗിന്റെ ഒരു സുരക്ഷിതത്വം .
ജാതിയുടെ-രാഷ്റ്റ്രീയ-വിഷയം ,ഇന്ത്യയുടെബുധ്ധിജീവി--തലച്ചോറിലെക്ക്
പ്രക്ഷേപിച്ച ഒരു മനുഷ്യനുണ്ട്.ബാബാസാഹിബ്,അം ബേദ്ക്കര്‍.
ഗാന്ധി മുതല്‍ കേരളത്തിലെ അന്ധ--ശങ്കരന്‍ വരേ ആ വഴി വന്നേയില്ല.
ഇവിടെ ചിലര്‍ എത്തിനൊക്കിയതിന്റെ പുകിലല്ലേ പുകില്.

Radhakrishnan said...

അങ്ങനെ അയ്യപ്പനും എന്തിന്, രാമായണം പോലും വെറും കെട്ടു കഥയാണെന്നു മനസ്സിലാക്കാന്‍ സാധിച്ചു. നന്ദി. അപ്പോള്‍
ഈ മഹാഭാരതവും ഭഗവത് ഗീതയുമൊക്കെ എങ്ങനെ?
അതൊക്കെ വല്ല ഭ്രാന്തന്മാരും എഴുതിയതാവും .അല്ലേ??
ശരി...പുതിയതു വല്ലതും കിട്ടിയാല്‍ പോസ്റ്റണേ....

jayanEvoor said...

കേരള ഹിന്ദുക്കളിലെ മുക്കാല്‍ പങ്കും വരുന്ന ഈഴവര്‍(തീയ്യര്‍), വിശ്വകര്‍മജര്‍ എന്നീ വിഭാഗങ്ങളും ക്രിസ്തുമത വിശ്വാസികളിലെ പ്രബലരായ ജാക്കോബൈറ്റ്‌സും, തെക്കന്‍ കേരളത്തിലെ മുസ്ലീങ്ങളും ഉത്തരകേരളത്തിലെ തങ്ങള്‍മാരും ബുദ്ധമതവിശ്വാസികളായിരുന്നു എന്നത്‌ കുഴിച്ചുമൂടപ്പെട്ട ഒരു സത്യമാണ്‌....

അംഗീകരിക്കുന്നു.

പക്ഷെ അതിനു മുന്പ് - ബുദ്ധനു മുന്‍പ് - ഇവരുടെയൊക്കെ മുന്‍ ഗാമികള്‍ ആരായിരുന്നു? ബൌദ്ധാരാകാന്‍ വഴിയില്ലല്ലോ?

അപ്പോള്‍ നമ്മുടെ പിതാമഹന്മാര്‍ ആരായിരുന്നു എന്ന് എങ്ങനെ പറയും?

(ഇത് അറിയാന്‍ വേണ്ടി ചോദിക്കുന്നതാണ്, അത് കൊണ്ട് പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു.)

chithrakaran:ചിത്രകാരന്‍ said...

പ്രിയ ജയന്‍,
നമ്മളെല്ലാം മലയിലെ ആളന്മാരുടെ... അതായത്
മലയാളന്മാരുടെ പിന്മുറക്കാരാണെന്ന്
വ്യക്തമായി അറിയാമായിരുന്നിട്ടും,
ആ സത്യം അംഗീകരിക്കാതെ...
മറ്റു പൈതൃകങ്ങളന്വേഷിക്കുന്ന
സവര്‍ണ്ണ സംസ്കൃതിയുടെ ആരാധകരാണ്.
നാം പട്ടികജാതിക്കാരനാണെന്ന സത്യം അംഗീകരിച്ചാല്‍
സാമൂഹ്യ അസമത്വം തന്നെ ഇല്ലാതാകുന്നതാണ്.

പാര്‍ത്ഥന്‍ said...

ബുദ്ധൻ ജനിക്കുന്നതിനും 25 വർഷം മുൻപാണ് ഭാരതത്തിൽ മനുഷ്യൻ ഉണ്ടായത് എന്ന സത്യം ചിത്രകാരൻ കണ്ടെത്തിയിരിക്കുന്നു.
നമുക്കും ഈ കണ്ടുപിടുത്തത്തിൽ പങ്കുചേരാം.

sarath chandraprasad said...

hi