tag:blogger.com,1999:blog-945678594825194416.post8903325036476735584..comments2021-04-10T03:50:00.407-07:00Comments on chithram:ചിത്രം: കഥകളി ഇന്നത്തെ കലാരൂപമല്ല !!Unknownnoreply@blogger.comBlogger13125tag:blogger.com,1999:blog-945678594825194416.post-32129866016147182822011-08-29T02:08:30.986-07:002011-08-29T02:08:30.986-07:00All classical art forms are given undue importance...All classical art forms are given undue importance.Kathakali was developed during the time, when you dont have electric lights, Public address system etc. So my feeling is that the costumes of the characters were made colourful(Pacha kathi thadi etc), to be visible for the audience at a distance. But an interesting aspect is that female characters uses the dress of Muslims ?.soulspeakhttp://www.blogger.com/profile/10172929257823471394noreply@blogger.comtag:blogger.com,1999:blog-945678594825194416.post-77610107673741264752011-05-09T06:56:33.775-07:002011-05-09T06:56:33.775-07:00കഥകളിയും ഭാരത നാട്യവും ഒന്നും കലകള്‍ അല്ല എന്ന് സ്...കഥകളിയും ഭാരത നാട്യവും ഒന്നും കലകള്‍ അല്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പോലെ ഏതൊക്കെയാണ് യഥാര്‍ത്ഥ കലകള്‍ എന്ന് കൂടി ചിത്രകാരന് വ്യക്തമാകനമായിരുന്നു ..ഒന്നും പറഞ്ഞിയ്യില്ല എന്നല്ല ..കാഞ്ഞിരത്തിന്റെ ചുവട്ടിലെ ഒരു പാട്ടിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് ,,അത് മാത്രമേ ഉള്ളോ നമ്മുടെ തനതു കല .സവര്‍ണ വിഭാഗങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന കഥകളി, ചാക്യാര്‍ കൂത്ത്,പാഠകം ,ഹരികഥ എന്നിവയോ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ഭാരത നാട്യമോ കുച്ചിപുടിയോ പോലെ കേരളത്തിലെ ഭൂരി പക്ഷം വരുന്ന സാമൂഹിക ദുരബല വിഭാഗങ്ങളുടെ ഇടയില്‍ നിന്ന് ഉയര്‍ന്നു വന്ന കലകളാണ് തുള്ളലിന്റെ എല്ലാവിഭാഗങ്ങളും (ഓട്ടന്‍ ,പറയന് ,ശീതങ്കന്‍ )
കഥാപ്രസംഗം ,വില്‍പ്പാട്ട് ,കാക്കാരിശ്ശി നാടകം ,നാടന്‍ പാട്ട് , എന്നിവ ..കേരത്തിന്റെ തെന്നു നാം അവകാശപ്പെടാറുള്ള ഇത്തരം ഒട്ടു മിക്ക കലാരൂപങ്ങളിലും തമിഴ് നാടോടി സംസ്കാരത്തിന്റെ ശക്തമായ സ്വാധീനം കാണാം ..കേരളീയര്‍ക്ക് മാത്രമായി ഉണ്ടായിരുന്ന മോഹിനിയാട്ടം ,പിന്നീട് കേരള നടനം എന്ന പേരില്‍ ഗുരു ഗോപിനാഥ് ചിട്ടപ്പെടുത്തിയ നൃത്തം എന്നിവ പോലും വരേണ്യ സംസ്കാരത്തിന്റെ പ്രതീകങ്ങള്‍ ആണ് . കേരളത്തില്‍ പിന്നാക്ക ക്കാരുടെതായി മാത്രം നിലനിന്നിരുന്ന പലതും പാട്ട് രൂപങ്ങള്‍ മാത്രമായിരുന്നു .പക്ഷെ ക്ഷേത്ര പ്രവേശന സ്വാതന്ത്ര്യം കിട്ടിയതോടെ ഈ പിന്നാക്കക്കാര്‍ തന്നെ തങ്ങളുടെ സ്വത്വം വിളിച്ചു പറയുന്ന കലകള്‍ വിട്ടു ക്ഷേത്ര കലകള്‍ക്ക് പിന്നാലെ പോയത് ചരിത്ര മാണ്.
കേരളത്തില്‍ കൊണ്ടാടപ്പെടുന്ന കലാരൂപങ്ങള്‍ക്ക് ശാസ്ത്രീയ മായ ഒരടിത്തറയും അത് പഠിക്കാനും പിന്തുടരാനും അടിസ്ഥാന ഗ്രന്ഥങ്ങള്‍ പിന്‍ബലം നല്കുന്നു .എന്നാല്‍ കീഴാള കലകള്‍ ക്ക് ഇങ്ങനെ ഒരു സൗകര്യം ലഭ്യമല്ലാത്തത് അത്തരം കലകളുടെ നിലനില്‍പ്പിനു ഭീഷണിയായി ..
ചുരുക്കത്തില്‍ ചിത്രകാരന് എതിര്‍ത്താലും ഇല്ലെങ്കിലും ആളുകള്‍ക്ക് ആവശ്യമുള്ള കലകള്‍ നിലനിന്നു ..ആവശ്യം ഇല്ലാത്തത് മണ്മറഞ്ഞു ..സവര്‍ണ കലകള്‍ക്കും ഇപ്പോള്‍ ഇത് തന്നെയല്ലേ അവസ്ഥ ? വേണം എന്നുള്ളവര്‍ മാത്രം പ്രത്യേകമായി വിശിഷ്ട വസ്തു പോലെ ഗുളിക പരുവത്തില്‍ ഉരുട്ടിയെടുത്ത് ആവശ്യം ഉള്ളയിടത്ത് മാത്രം പ്രയോഗിക്കുകയാണ് കഥകളിയും ഭാരത നാട്യവും ഒക്കെ ,,വിചാരിച്ചാല്‍ പിന്നാക്കക്കാരുടെ കലകളെയും ഇങ്ങനെ പ്രയോഗിക്കാം ..പക്ഷെ ആവശ്യം വേണം ..സിനിമാറ്റിക് ഡാന്‍സോ മിമിക്രിയോ ,ഗാനമേളയോ മതി എന്ന് വാശിപിടിക്കുന്നവരെ കാലഘട്ടത്തിന്റെ കലയല്ലെന്ന് പറഞ്ഞു കഥകളിയെ തള്ളിക്കളയുന്ന ചിത്രകാരനെ പോലെ നമുക്ക് സ്വന്തം പാട്ടിനു വിടാം ..ഞാനും മുദ്രകള്‍ ഒന്നും വശമല്ലെങ്കിലും ഈ കഥകളി കാണാനും രാഗങ്ങള്‍ ഒന്നും അറിഞ്ഞുകൂടെങ്കിലും ഒത്തിരി സംഗീത കച്ചേരികള്‍ കേള്‍ക്കാനും പണ്ടുകാലത്ത് കിലോമീറ്ററുകള്‍ നടന്നും സൈക്കിള്‍ ചവിട്ടി പോയും ഒത്തിരി മഞ്ഞു കൊള്ളുകയും പുലരും വരെ ഉറക്കം കളയുകയും ചെയ്തിട്ടുണ്ട് ..ഒന്നും വെറുതെയായി എന്ന് ഇതുവരെ തോന്നിയിട്ടില്ല ..ഇന്ന് ക്രിക്കറ്റ് കളി കുട്ടികളും വലിയവരും ഒരു പോലെ ആസ്വദിക്കുമ്പോള്‍ പണ്ട് ഒന്നും അറിയാന്‍ പാടില്ലാഞ്ഞിട്ടും കഥകളി കണ്ട അവസ്ഥയാണ് എനിക്ക് ..പക്ഷെ കാലഘട്ടത്തിന്റെ കളി ആയതു കൊണ്ട് ഞാന്‍ അതിനെ തള്ളി പറയുന്നില്ല ..അന്ന് കഥകളി ഇന്ന് ക്രിക്കറ്റ് അത്രേയുള്ളൂ ...നമ്മുടെ എത്രയോ നാടന്‍ കളികളാണ് നശിച്ചു പോയത് അതില്‍ ചിത്രകാരന് ഒരു സങ്കടവും ഇല്ലേ ???രമേശ് അരൂര്‍http://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-945678594825194416.post-15649190314628337102011-05-08T03:44:25.160-07:002011-05-08T03:44:25.160-07:00കഥയറിയാതെ ആട്ടം കാണുകയും നാടന്‍ പാട്ടുകളുടെ സത്തയറ...കഥയറിയാതെ ആട്ടം കാണുകയും നാടന്‍ പാട്ടുകളുടെ സത്തയറിയാതെ അവയെ പുകഴ്ത്ത്തുകയും ചെയ്യുന്ന ഭൂരിഭാഗം കേരളീയരില്‍ നിന്നും വ്യത്യസ്ഥനായി സത്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നു.
ഇതില്‍ ആട്ടക്കാരനും പാട്ടുകാരനും അന്നം ലഭിക്കുന്നുണ്ടോ എന്ന് അറിയില്ല.
ഏറ്റവും കൂടുതല്‍ പടങ്ങള്‍ പാടിയ ഒരു പാടുകാരനെ അമ്പല മതില്‍ക്കെട്ടിനകത്ത് കേറ്റിയില്ല എന്നും കേട്ടിട്ടുണ്ട്.
തഴമ്പ് തടവാന്‍ മലയാളികളും ..

ഇഷ്ടായി .PrAThIhttp://www.blogger.com/profile/07615481776804752973noreply@blogger.comtag:blogger.com,1999:blog-945678594825194416.post-9288023687870881052010-07-16T22:43:46.769-07:002010-07-16T22:43:46.769-07:00എന്റേ ചിത്രേട്ടാ!!!എന്റേ ചിത്രേട്ടാ!!!poor-me/പാവം-ഞാന്‍http://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-945678594825194416.post-90112169822495943252010-07-16T18:22:05.046-07:002010-07-16T18:22:05.046-07:00ശക്തമായി വിയോജിക്കുന്നൂ ചിത്രകാരന്....കഥകളിയേയും ...ശക്തമായി വിയോജിക്കുന്നൂ ചിത്രകാരന്....കഥകളിയേയും മോഹിനിയാട്ടത്തേയും കുറിച്ചൊന്നും മനസ്സിലാക്കാതെ എഴുതിയതാണിതെല്ലാം...തുണിയഴിച്ചിട്ടാടുന്ന ഇന്നത്തെ സിനിമാറ്റിക് മസാലകള്‍ കാണുന്നവനെ കൂടെ ആഭാസകരമായിതുള്ളിക്കുന്നുവെന്ന കണക്കുവെച്ച് അതിനെ അംഗീകരിക്കാനാകുമോ...???? ഉപരിവര്ഗ്ഗത്തോടുളള പ്രതിഷേധം തീര്‍ക്കുന്നത് ക്ളാസിക് കലകളെ ഉപാസിക്കുന്ന താങ്കള്‍ക്കറിയാത്ത വലിയൊരുവിഭാഗം കലോപാസകരുടെ ഹൃദയത്തില്‍ കുത്തിക്കൊണ്ടാകരുത്.വല്ലാതെ നിലവാരംകുറഞ്ഞൊരു പോസ്റ്റായിപ്പോയെന്നു ഖേദപൂര്‍വ്വം പറയട്ടെ....Neena Sabarishhttp://www.blogger.com/profile/09498784595028528370noreply@blogger.comtag:blogger.com,1999:blog-945678594825194416.post-38577558237883282932007-11-20T10:39:00.000-08:002007-11-20T10:39:00.000-08:00സാമൂഹ്യശാസ്ത്രപരമായി നോക്കിയാല്‍ മനുഷ്യകുലത്തില്‍...സാമൂഹ്യശാസ്ത്രപരമായി നോക്കിയാല്‍ മനുഷ്യകുലത്തില്‍ ഇന്നോളം ഉണ്ടായിട്ടുള്ള സകല കലകളും “ വയറ് നിറഞ്ഞവന് “ ആസ്വദിക്കാന്‍ ഉള്ളവ തന്നെ : കൂത്തും, മേളവും, ചിത്രകലയടക്കം എല്ലാം.

ഒരു പക്ഷേ പാട്ട് മാത്രമായിരിക്കും ഈ സമാന്യവല്ക്കരണത്തിന് ഒരു അപവാദം.suraj::സൂരജ്http://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-945678594825194416.post-32819074271921143782007-07-29T08:29:00.000-07:002007-07-29T08:29:00.000-07:00എനിക്ക് മോഹിനിയാട്ടോം, ഭരതനാട്യവും കണ്ടാല്‍ തിരിച്...എനിക്ക് മോഹിനിയാട്ടോം, ഭരതനാട്യവും കണ്ടാല്‍ തിരിച്ചറിയില്ലാ.. എന്നാലും ചില നല്ലവ കണ്ടിരിക്കാന്‍ ഇഷ്ടവുമാണ്.

മോഹിനിയാട്ടം, പേരുപോലെ തന്നെ വശീകരിക്കാനുള്ള കളിയാണെന്നാണു ഞാന്‍ എവിടെയോ വായിച്ചത്. എന്നാലും ഈ കളി കൊള്ളാം മാഷെ!മുക്കുവന്http://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-945678594825194416.post-34375215551867124572007-07-16T14:28:00.000-07:002007-07-16T14:28:00.000-07:00അധിനിവേശത്തിന്റെ കലകള്‍ എന്നും ശ്രദ്ധിക്കപ്പെട്ടിട...അധിനിവേശത്തിന്റെ കലകള്‍ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടേ ഉള്ളൂ.കലയുടെ നിര്‍വചനങ്ങള്‍ തേടിയലയുംമ്പോള്‍ നമ്മുടെ മുന്പില് ജനപ്രിയ കലാരൂപങ്ങളും ജനപ്രിയങ്ങളല്ലാത്ത എന്നാല്‍ സാംസ്കാരികമായ ഉണര്വ്വിന് കാരണമായ കലകളും കണ്ടെത്താന്‍ കഴിഞേക്കും.
സംസ്കാരിധിനിവേശം ഉണ്ടായിട്ടുള്ള എല്ലാ സമൂഹങ്ങളിലും ഇത്തരമുള്ള ഉച്ചത്തിലുള്ള ചിന്തകള്‍ കേള്‍ക്കാറുണ്ട്. പക്ഷേ കലയ്ക്ക് ഇന്നത്തെ കല, ഇന്നലത്തെ കല എന്നൊക്കെയുണ്ടോ? ആസ്വാദനത്തിന്റെ ഉച്ചനീചങ്ങള്ക്കനുസരിച്ച് കലയുടെ പ്രശസ്തി വര്‍ദ്ധിക്കുകയും കുറയുകയും ചെയ്യാമല്ലോ? ഉദാ:ഓട്ടന്തുള്ളല്. അങ്ങിനെയാണെങ്കില്‍ സിനിമയും സിനിമാറ്റിക് ഡാന്സുമായിരിക്കും ചിത്രകാരന്റെ ഇന്നത്തെ കലകള്‍.ത്രിശ്ശൂക്കാരന്‍http://www.blogger.com/profile/15308728526520363547noreply@blogger.comtag:blogger.com,1999:blog-945678594825194416.post-90269346942593874682007-07-02T20:21:00.000-07:002007-07-02T20:21:00.000-07:00അയ്യോ ചേട്ടാ ഇത് അസ്സലായിട്ടുണ്ട്അയ്യോ ചേട്ടാ ഇത് അസ്സലായിട്ടുണ്ട്chithragupthahttp://www.blogger.com/profile/05798318486138325994noreply@blogger.comtag:blogger.com,1999:blog-945678594825194416.post-62040264065166721172007-06-30T22:32:00.000-07:002007-06-30T22:32:00.000-07:00ചിത്രകാരാ,നിങ്ങളെഴുതിയത് പച്ചപ്പരമാര്‍ത്ഥമാണ്..!!...ചിത്രകാരാ,

നിങ്ങളെഴുതിയത് പച്ചപ്പരമാര്‍ത്ഥമാണ്..!!
പക്ഷേ ഇത്തരം അപ്രിയസത്യങ്ങള്‍ പലരേയും ശത്രുവാക്കും...
വളരെക്കുറച്ച് മിത്രങ്ങളെയും തരുംഎസ്. ജിതേഷ്/S. Jitheshhttp://www.blogger.com/profile/06294014828675445621noreply@blogger.comtag:blogger.com,1999:blog-945678594825194416.post-21140534193521090752007-06-01T07:56:00.000-07:002007-06-01T07:56:00.000-07:00kathakali was not a product of bhakthi prasthaana...kathakali was not a product of bhakthi prasthaanam.It developed as a challenge to it."aaDhyans" denied it for a long time. None of the aattakkathas are bhakthi pooritham (except few like kuchelavruththam). None of them demonstrate bhakthi on stage.Ambreeshacharitham has bhakthi as the theme but played in a different tone. Kathakali is contemporary to Shakespeare.Thus not ancient. It was not a "temple art' like kootiyaattam or koothth.

(no "keyman" here, so in English)

more later as a post.

more laterഎതിരന്‍ കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-945678594825194416.post-89402860004426557442007-06-01T03:19:00.000-07:002007-06-01T03:19:00.000-07:00ലോനപ്പനോടും ഹര്യോടും ഒരു കാര്യം പറയാന്‍ മറന്നു.പനി...ലോനപ്പനോടും ഹര്യോടും ഒരു കാര്യം പറയാന്‍ മറന്നു.
പനിമതീ..മുഖീ ബാലേ..പത്മനാഭാ..ഇന്നെന്നില്‍
കനിവില്ലാതെയായ് കാമന് പാരമെയ്യുന്നു,
മദിരാക്ഷീ ഞാന്‍ എന്തു ചെയ്യാവൂ....”

ഇത് തെറ്റാണുട്ടോ. "പത്മനാഭനിന്നെന്നില്‍" എന്നാണ് ശരി.

'ചന്ദ്ര്മുഖിയായ തോഴിയെ മാത്രമെ ഇവിടെ അഭിസംബോധന ചെയ്യുന്നുള്ളു. പത്മനാഭന് കനിവില്ലായ്മ കാണിക്കുന്നതുമൂലം കാമബാണങ്ങള്‍ ഞാന്‍ സഹിക്കേണ്ടി വരുന്നു. അല്ലയോ മദിരാക്ഷീ ഞന്‍ എന്താണ് ചെ്യേണ്റ്റത് എന്നാണ് ചോദ്യം.അചിന്ത്യhttp://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-945678594825194416.post-81960908437721831542007-06-01T03:15:00.000-07:002007-06-01T03:15:00.000-07:00പ്രിയ ചിത്രകാരന് ,പലരും പറഞ്ഞ പോലെ താങ്കള്‍ ഇതിലൂ...പ്രിയ ചിത്രകാരന് ,
പലരും പറഞ്ഞ പോലെ താങ്കള്‍ ഇതിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കണത് എന്താന്ന് എനിക്ക് വ്യക്തായിട്ട് മനസ്സിലായില്ല്യ. എന്നാലൊ എന്തൊക്ക്യോ പറയാനൊട്ട് ശ്രമിക്കുണൂണ്ട്.
എന്റെ കുഞ്ഞു ബുദ്ധിക്ക് മനസ്സിലായത് വെച്ച് ഞാനൊരു കുഞ്ഞ്യേ അഭിപ്രായം പറേട്ടേ (ഇല്ല്യാ. പോസ്റ്റാക്കാന്‍ തക്കോണം വലുതാക്കില്ല്യാ)

താങ്കള്‍ പറഞ്ഞ പോലെ മോഹിനിയാട്ട നര്‍ത്തകികള്‍ പ്ണ്ട് കൂത്തച്ചികള്‍ , തേവിടിശ്ശികള്‍ എന്നൊക്കെത്തന്നെ അറിയപ്പെട്ടിരുന്നത്. ആ കാലത്ത് പക്ഷെ കൂത്ത് എന്ന വാക്കിന് മലയാളത്തിലോ തമിഴിലോ ഇന്ന് പറയണ നെഗറ്റിവ് അര്‍ത്ഥം കല്പ്പിക്കപ്പെട്ടിരുന്നില്ല്യ.കൂത്ത് (നൃത്തം)അവതരിപ്പിഛ്കിരുന്ന അച്ചിമാര് (സ്ത്രീകള്‍) കൂത്തച്ചികളും , തേവരുടെ (ദേവാനന്ദ് പിള്ളട്യല്ല) കാലടി സേവിച്ച് കഴിഞ്ഞിരുന്നവര്‍ തേവിടിശ്ശികളുമായ്ഇരുന്നു ദേവദാസികള്‍ രാജദാസികളാവുന്നതിനു മുന്പ.് ഈ വാക്കുകള്‍ ഇന്ന് നമ്മള് കണക്കാക്കുന്നയത്ര മോശം അര്‍ത്ഥത്തിലല്ല ഉപയോഗിഛ്കിരുന്നത്.പിന്നീടാണ് നര്ത്തകികള്ടെം അവരടെ നൃത്തത്തിന്റേം അവസ്ഥ അധ:പതിച്ചുപോയത്.

പണ്ട് ഒരു ഗോത്രത്തില്‍ സംഭവിക്കണ ഓരോ സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും തങ്ങളുടേതായ സംഘം ചേര്‍ന്നുള്ല രീതിയില്‍ നൃത്തത്തിലൂടെയും സംഗീതത്തിലൂടെയും പ്രതികരിച്ചിരുന്ന ഒരു രീതി വിട്ട് പ്രയോക്താവും , ആസ്വാദകനും എന്ന രീതിയിലേയ്ക്ക് കല നീങ്ങിയപ്പോഴാണ് താങ്കള്‍ പറയുന്ന ഈ കാഴ്ച/നോട്ടം gaze എന ഒരു അപചയം സംഭവിച്ച്ത്. ഈ സംഘനൃത്തന്ഗ്ങളില് നിന്നും വിഭിന്നമായ ഒന്നല്ല പക്ഷെ ഇവിടെ ഇപ്പോള്‍ ശാസ്ത്രീയം എന്ന പേരില്‍ അവതരിപ്പിക്കുന്ന കലകള്‍ പലതും എന്നറിഞ്ഞാലും.ഈ നൃത്തങ്ങളില്‍ നിന്നെടുത്ത ചില കോഡുകളെ സ്റ്റൈലൈസ് ചെയ്ത് അവതരിപ്പിക്കലാണ് പ്രധാനമായും ഇതിന്റെ തുടക്കം.ഉദാഹരണത്തിന് , കണ്ണ്യാര്‍ കളിയിലും അയ്യപ്പന് തിയ്യാട്ടിലും , തിരുവാതിരക്കളീലും, മോഹിനിയാട്ടത്തിലും ഒരേ ചലനങ്ങള്‍ ണ്ട്.ആദ്യത്തേതില്‍ നിന്നും അവസാനത്തേതിലെത്തുമ്പഴയ്ക്കും കുറേക്കൂടി ശൈലീകരിച്ച് ചെയ്യുണു എന്ന് മാത്രം.ഇതില്‍ ഒന്ന് ഉദാത്തവും മറ്റേത് നികൃഷ്ടവും ആവണത് എപ്പ്ഴാ? എല്ലാത്തിനും അതിന്റേതായ ഒരു ഭംഗി കാണാന്‍ ണ്ടെങ്കിപ്പിന്നെ പ്രശ്നെന്താ?അചിന്ത്യhttp://www.blogger.com/profile/05120313231906220446noreply@blogger.com