Tuesday, November 28, 2006

ശ്രീശ്രീ രവിശങ്കറിന്‌ മുഖംമൂടിയുണ്ടോ?


നമ്മുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ജീര്‍ണതയുണ്ടാക്കുന്ന സാംസ്‌ക്കാരിക ശൂന്യതയാണ്‌ ശ്രീ ശ്രീ രവിശങ്കറിനെപ്പോലുള്ള മനുഷ്യ ദൈവങ്ങള്‍ക്ക്‌ കേരളത്തില്‍ വന്‍സ്വാധീനം ലഭിക്കാനുള്ള കാരണം.
ഇത്തരം മനുഷ്യ ദൈവങ്ങളെ ശാസ്‌ത്രീയമായി വിശകലനം ചെയ്യാനുള്ള പ്രതിബദ്ധത കേരളത്തിലെ സാംസ്‌ക്കാരികബോധമുള്ള എല്ലാ മനുഷ്യര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ്‌.

ആത്മീയതയുടെ പൊയ്‌മുഖമണിഞ്ഞ്‌ കച്ചവടം നടത്തുന്ന നികൃഷ്ട വൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന മനുഷ്യ ദൈവങ്ങളെ ഗുണദോഷിക്കുന്നതില്‍ കാര്യമില്ല. എന്നാല്‍ മണ്ണെണ്ണ വിളക്കു കാണുമ്പോള്‍ സൂര്യനുദിച്ചെന്നുകരുതി പാഞ്ഞടുക്കുന്ന ഈയാമ്പാറ്റകളെപ്പോലുള്ള നമ്മുടെ സാധാരണക്കാരായ മനുഷ്യരെ ഒന്നു ബോധവല്‍ക്കരിക്കാനുള്ള ശ്രമം പോലും എവിടെ നിന്നും ഉണ്ടാകാത്തതു കഷ്ടമാണ്‌.
നമ്മുടെ ശാത്രസാഹിത്യപരിഷത്തുകാരും യുക്തിവാദികളുമൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന്‌ ചിത്രകാരന്‌ സംശയമുണ്ട്‌. നമ്മുടെ പത്രക്കാര്‍ പണ്ടെ ആത്‌മശോഷണം വന്ന്‌ ജപമാലയുമെടുത്ത്‌ മനുഷ്യദൈവങ്ങളുടെ മുന്‍ നിര അണികളായി കഴിഞ്ഞതിനാല്‍ അവരെ വഴികാട്ടാനായി പ്രതീക്ഷിക്കേണ്ടതില്ല. ഇവരൊന്നുമില്ലാതെ കേരളത്തില്‍ പ്രബുദ്ധതയനുഭവിക്കുന്നവര്‍ ആരും തന്നെ ഇല്ലാതെ വരുമോ?
ആത്‌മീയതയുടെ ലേബലില്‍, എം ബി എ മാര്‍ക്കറ്റിങ്ങ്‌ മന്ത്രങ്ങളുടെ ശക്തിയില്‍ ജനചൂഷണം നടത്തുന്നവരെ നമുക്ക്‌ പകല്‍ വെളിച്ചത്തില്‍ കാണാനായില്ലെങ്കിലും ചൂട്ടകളുടെ വെളിച്ചത്തിലെങ്കിലും ഈ മനുഷ്യ ദൈവങ്ങളുടെ ബിസിനസ്സ്‌ മുഖം തുറന്നുകാട്ടാനായി ഭൂലോകവാസികളുടെ ശ്രമമുണ്ടാകട്ടെ.

സത്യത്തില്‍ ആരാണീ.. ശ്രീ.ശ്രീ. സൂര്യശങ്കരന്‍!!??

നോക്കൂ... തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ ശ്രീ. ശ്രീ. സാമിയുടെ പരസ്യ വണ്ടികള്‍ വലിയ ഫ്ലെക്സ്‌ കട്ടൌട്ടുകളുമായി മൈക്ക്‌ പ്രചരണം നടത്തുകയാണ്‌. ഇതിനൊക്കെയുള്ള പണം കക്ഷി വരുമ്പോള്‍ കൊണ്ടു വരുന്നതല്ല... താടിയില്‍ നിന്നും വിഭൂതിപോലെ സൃഷ്‌ട്ടിക്കുന്നതുമല്ല... ജീവിതത്തില്‍ ഒരു അത്താണിക്കുവേണ്ടി കാലിടറിനില്‍ക്കുന്ന നമ്മുടെ ജനങ്ങളുടെതാണ്‌ ഈ മനുഷ്യ ദൈവത്തിന്റെ പ്രചരണത്തിനായി പാഴാക്കപ്പെടുന്ന വിയര്‍പ്പും പണവും.

5 comments:

മുക്കുവന്‍ said...

I dont have much idea about Sri Ravishankar. but recently he published few articles in Manoramaonline.com. I found its quite helpful for many. for me as long as he direct the people to good direction, let him do his work.

Cartoonist said...

കൂട്ടാരാ, ചിത്രാരാ,
ആ ചെറുചിത്രം നന്നായി.
കൂടുതല്‍ വരയ്ക്കുമല്ലൊ.
സ്നേഹപൂര്‍വം,
സജ്ജീവ്

ചാണക്യന്‍ said...

പ്രിയ ചിത്രകാരാ,
ഞാന്‍ വൈകിയെങ്കിലും താങ്കളുടെ പോസ്റ്റിങ് വായിച്ചു. രവിശങ്കറിനെ താങ്കള്‍ നേരിട്ട് കണ്ടിട്ടോ എന്ന് എനിക്കറിയില്ല. ചാണക്യന് കുറച്ച് വര്‍ഷം മുന്‍പ് ഈ ആസാമിയെ നേരിട്ടു കാണാനുള്ള ഭാഗ്യം ഉണ്ടായി. എന്താ കാഴ്ച്ച നന്നായി വെട്ടിയൊതുക്കിയ താടി, പുരികങ്ങള്‍ ത്രെഡ് ചെയ്തതാണോ എന്ന് സംശയമുണ്ട്, എന്തായാലും കണ്‍പീലികളില്‍ കരിമഷി നല്ലവണ്ണം ചാലിച്ചിട്ടുണ്ട്. ആകെ കൂടി ദൈവപുരുഷന് ആണും പെണ്ണുംകെട്ട ആകാരം. സന്യാസിമാരുടെ താടി രോമങ്ങള്‍ അലക്ഷ്യമായി വളരുന്നതെന്നാണ് ചാണക്യന്‍ അതുവരെ മനസിലാക്കിയിരുന്നത്. പക്ഷെ രവിശങ്കറെ നേരിട്ട് കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി ജനകൂട്ടത്തെ ആകര്‍ഷിക്കാന്‍ ചില പൊടിപ്പും തൊങ്ങലും ഏത് രവിശങ്കറിനും വേണമെന്ന്. ആശാന്‍ മീശവരെ പ്രത്യേക രീതിയില്‍ വെട്ടിയൊതുക്കി പുഞ്ചിരി ഹൃത്യമാക്കുകയാണെന്ന് കണ്ടു. ചാണക്യന്റെ അസൂയ അവിടെക്കൊണ്ട് തീര്‍ന്നില്ല. ആത്മീയ ഗുരുവിനോട് രണ്ട് വര്‍ത്തമാനം പറയാന്‍ തന്നെ ഉറച്ചു. പക്ഷെ കക്ഷിയോടൊപ്പമുള്ള കിങ്കരന്മാര്‍ അടിയനെ മൂന്ന് ചോദ്യങ്ങള്‍(സോറി സംശയങ്ങള്‍)ചോദിക്കാന്‍ അനുവാദം നല്‍കി. സുദര്‍ശനക്രിയ എന്ന മഹാസംഭവത്തെക്കുറിച്ച് ചാണക്യന്‍ ഇത്രയെ ചോദിച്ചുള്ളു.. മുപ്പത് രൂപയ്ക്ക് കിട്ടുന്ന ഏതെങ്കിലും യോഗാ പുസ്തകത്തില്‍ നിന്നും സ്വായത്തമാക്കാവുന്ന ശ്വസന ക്രിയയെ താങ്കളുടെ കണ്ടുപിടിത്തമായി ഉദ്ഘോഷിച്ച് 500 രൂപയ്ക്ക് കച്ചവടമാക്കുന്നത് ശരിയാണോ, താങ്കളുടെ ഗുരു ആരാണ്, ഒരു പാട്ട് പാടിയപ്പോള്‍ താങ്കളെന്തിനാണ് ഇത്രയും ചുമച്ചത്.(സത്സംഗത്തിനിടയില്‍ യോഗിവര്യനായ രവിശങ്കര്‍ ചില ശിവ കീര്‍ത്തനങ്ങള്‍ ആലപിച്ചു, എന്നാല്‍ അത് മുഴിപ്പിക്കാന്‍ നീണ്ടു നിന്ന ചുമ അനുവദിച്ചില്ല. സുദര്‍ശനക്രിയയുടെ ആചാര്യനും യോഗയുടെ മൂര്‍ത്തിമദ്ഭാവവുമായ ശ്രീ ശ്രീ യുടെ അവസ്ഥ ചാണക്യനെ അല്‍ഭുതപ്പെടുത്തി.) സംശയങ്ങള്‍ എഴുതി കൊടുക്കണമെന്ന് നിഷ്കര്‍ഷിച്ചിരുന്നതിനാല്‍ എഴുതി കിങ്കരന്മാരെ ഏല്‍പ്പിച്ച് അടിയന്‍ മാറി നിന്നു. മറ്റുള്ള പല ആരാധകരുടെയും സംശയങ്ങള്‍ക്ക് മൈക്ക് വഴി മറുപടി പറഞ്ഞ രവിശങ്കര്‍ ചാണക്യന് മറുപടി തന്നില്ല. ഇതിനിടയില്‍ ‘ആത്മീയഗുരു‘ യാത്രയാവുകയും ചെയ്തു. അതിനുശേഷം ചാണക്യന് ലഭിച്ചത് നല്ല തെറിയഭിഷേകവും തല്ലിന്റെ ചില സാമ്പിളുകളുമാണ്. പരിപാടിയുടെ ചില സംഘാടകര്‍ക്ക് ഈയുള്ളവനെ അറിയാമായിരുന്നത് അധികം തല്ലുകൊള്ളുന്നതില്‍ നിന്നും എന്നെ രക്ഷിച്ചു. ആത്മസം യമന ഗുരുവിന്റെ ശിഷ്യന്മാരില്‍ നിന്നും രക്ഷപ്പെടാന്‍ ഞാനല്‍പ്പം ബുദ്ധിമുട്ടി ചിത്രകാരാ... താങ്കളുടെ പോസ്റ്റിങിന് നന്ദി.....

Manakkodan said...

Sri Sri is an Original "chanthu pottu"Bloody rascal.

സുഖം തന്നെ അല്ലെ മാഷെ?! said...

പ്രിയ ചിത്രകാര,
താങ്കളുടെ ഈ പോസ്റ്റിൽ ജാതി ചിന്തകളെ അകറ്റി നിർത്തിയതിൽ നന്ദി. (ബ്രാഹ്മണ്യവും നായരും ഇല്ലാത്ത ഒരു പോസ്റ്റ്) പിന്നെ താങ്കൾ ഈ പറയുന്ന പോലെ ശ്രി ശ്രി രവിശങ്കർ എന്ന മനുഷ്യന് ആരാണ് ദൈവ പരിവേഷം നൽകിയത് ? അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആരും ഇത്തരം ഒരു പ്രചരണം നടത്തുന്നുണ്ട് എന്ന് തോന്നിയിട്ടില്ല. പിന്നെ ഈ യോഗ ക്ലാസ്സുകൾക്ക് ഫീസ് വച്ചിരിക്കുന്നതിൽ തെറ്റൊന്നുമില്ല. ഇതിന്റെ നടത്തിപ്പിന് പണം ആവശ്യമല്ലെ ? ഒരു ഇസ്ലാം മത വിശ്വാസിക്ക് അവന്റെ വിശ്വാസത്തിന് കോട്ടം വരാതെ ഈ ക്ലാസ്സിൽ പങ്കെടുക്കാം എന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തിയാൽ, താങ്കൾ ഈ പറയുന്ന പൊയ് മുഖം എവിടെയാണ് ??? ആരെയും വിമർശിക്കാം എന്ന ജനാധിപത്യ മര്യാദ വച്ച് വേണം വിമർശിക്കാൻ (എങ്ങനെയും വിമർശിക്കാം എന്നാകരുത് ) പക്ഷേ അതിന് ഒരു കാതൽ ഉണ്ടായിരിക്കണം. താങ്കൾ പറയുന്നത് അമൃതാനന്ദമയിയെ കുറിച്ചാണെങ്കിൽ ശരിവയ്ക്കാമായിരുന്നു, അവരെ ദൈവമായി തന്നെ ശിഷ്യന്മാർ കാണുന്നു അതിന് “അമ്മ” മൌനാനുവാദം നൽകുന്നു. ശ്രീ.ശ്രീ രവിശങ്കർ താൻ ദൈവമാണെന്ന് അവകാശപ്പെടുന്നു എങ്കിൽ അല്ലെങ്കിൽ അദ്ദേഹത്തിന്റെ അനുചരന്മാർ അങ്ങനെ പ്രചരിപ്പിക്കുന്നു എങ്കിൽ, ഒരു മനുഷ്യൻ എന്ന നിലയിൽ താങ്കൾക്ക് അതിനെതിരെ പ്രതിക്ഷേധിക്കാം, വിമർശിക്കാം.