Sunday, May 27, 2007
ന്യൂസ് പേപ്പര്‍ oil painting
സമൂഹത്തെ വര്‍ത്തമാന പത്രങ്ങളിലൂടെ.. നോക്കിക്കാണുന്ന രീതിയില്‍ വരച്ചിരിക്കുന്ന ചിത്രമാണ് ന്യൂസ് പേപ്പര്‍ എന്ന ഈ ചിത്രം. അധികാരത്തിന്റെ സുരക്ഷക്കു കീഴിലെ കക്ഷിരാഷ്ട്രീയത്തിന്റെ നാണംകെട്ട അവിശുദ്ധ ബന്ധങ്ങളും,സവര്‍ണ സുഖലോലുപതയും, വരികള്‍ക്കിടയില്‍ വായിക്കാനാകുന്ന പത്രത്തിന്റെ ഒന്നാം പേജും, താരാരാധനയുടെ സ്പോര്‍ട്സ് പേജും, ചരമവാര്‍ത്തക്കിടയില്‍പ്പോലും പൊങ്ങച്ചത്തിനിടം കണ്ടെത്തുന്ന മലയാളി മനസ്സും , പരസ്യങ്ങളിലെ പ്രലോഭനങ്ങളും ചിത്രകാരന് കാണുന്നു. ഒരു പ്രമുഖപത്രത്തില്‍ ജോലി ചെയ്തിരുന്ന കാലത്തു വരച്ചതിനാല്‍ പ്രസിദ്ധീകരിക്കുന്നതും, പ്രസിദ്ധീകരിക്കാത്തതുമായ പത്രവാര്‍ത്തകളിലൂടെ സമൂഹത്തെ വായിക്കാന്‍ ഇടവന്നതുകൊണ്ട് വരക്കപ്പെട്ട ചിത്രം. ചിത്രകാരന്റെ കാര്‍ട്ടൂണ്‍ വരയിലുണ്ടായിരുന്ന താല്‍പ്പര്യത്തിന്റെ ശേഷിപ്പുകള്‍ ഈ ചിത്രത്തില്‍ പ്രകടമായി കാണാം.1990 ല്‍ വരച്ച ഈ ഒയില്‍ പെയിന്റിംഗ് 6' x 4' വലിപ്പത്തിലുള്ളതാണ്.
Labels:
chithrakaran,
oil painting,
എണ്ണഛായാചിത്രം,
ചിത്രം,
ചിത്രകല,
ചിത്രകാരന്,
ചിത്രരചന
Subscribe to:
Post Comments (Atom)
7 comments:
സമൂഹത്തെ വര്‍ത്തമാന പത്രങ്ങളിലൂടെ.. നോക്കിക്കാണുന്ന രീതിയില്‍ വരച്ചിരിക്കുന്ന ചിത്രമാണ് ന്യൂസ് പേപ്പര്‍ എന്ന ഈ ചിത്രം. അധികാരത്തിന്റെ സുരക്ഷക്കു കീഴിലെ കക്ഷിരാഷ്ട്രീയത്തിന്റെ നാണംകെട്ട അവിശുദ്ധ ബന്ധങ്ങളും,സവര്‍ണ സുഖലോലുപതയും, വരികള്‍ക്കിടയില്‍ വായിക്കാനാകുന്ന പത്രത്തിന്റെ ഒന്നാം പേജും, താരാരാധനയുടെ സ്പോര്‍ട്സ് പേജും, ചരമവാര്‍ത്തക്കിടയില്‍പ്പോലും പൊങ്ങച്ചത്തിനിടം കണ്ടെത്തുന്ന മലയാളി മനസ്സും , പരസ്യങ്ങളിലെ പ്രലോഭനങ്ങളും ചിത്രകാരന് കാണുന്നു. ചിത്രകാരന്റെ കാര്‍ട്ടൂണ്‍ വരയിലുണ്ടായിരുന്ന താല്‍പ്പര്യത്തിന്റെ ശേഷിപ്പുകള്‍ ഈ ചിത്രത്തില്‍ പ്രകടമായി കാണാം.
ബൂലൊക വാസികള്‍ യാഥാര്‍ഥ്യങ്ങളുടെ നഗ്നതയെ ഭയക്കാന്മാത്രം അത്ര ഭീരുക്കളാണോ ?!!!!
ചിത്രകാരാ ഈ ചിത്രത്തിനെന്താ വില?
തല്ക്കാലം വില്‍ക്കാനാകില്ല ഏറനാടന്‍. ഇപ്പൊ വിറ്റാല്‍ പിന്നെ ദുഖിക്കേണ്ടിവരും... അതുകൊണ്ടാണ്. ഏറനാടന്റെ ഓയില്‍ പെയ്ന്റിംഗ് പാഠത്തെക്കുറിച്ച് ഓര്‍മ്മയുണ്ട്. സമയം ഒത്തുവന്നാല്‍ ഏറനാടനും, തറവാടിക്കുമായി എഴുതുകതന്നെ ചെയ്യും. അരിക്കാശിന്റെ നെട്ടോട്ടത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.
good one
salutes
ചിത്രകാരാ...
ചിത്രം നന്നായിട്ടുണ്ട്..
Post a Comment