Monday, April 30, 2007

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യ സ്വതന്ത്രയായിരുന്നു...

ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ആര്‍ക്കുവേണ്ടിയായിരുന്നു?
ഈ ചോദ്യം ചോദിക്കാനുള്ള കാരണം പറയാം.

സ്വാതന്ത്ര്യത്തിനു ശേഷം 60 വര്‍ഷം പിന്നിട്ടിട്ടും, ഇന്ത്യന്‍ ജനതയുടെ 90 ശതമാനവും തങ്ങളുടെ കുലത്തൊഴിലുകളുടെ നുകത്തിനു കീഴിലും, സമൂഹത്തിന്റെ ജാതീയമായ നീരാളിപ്പിടുത്തത്തിനു കീഴിലും, അപമാനകരമായ പാരതന്ത്ര്യം അനുഭവിക്കുന്നവരായി ശേഷിക്കുന്നു എന്ന സത്യം, നമ്മുടെ സ്വാതന്ത്ര്യസമരത്തെ വിമര്‍ശന വിധേയമാക്കാന്‍ പ്രേരിപ്പിക്കുന്നു.

60 വര്‍ഷം മുമ്പ്‌ നാം നേടിയെന്നു പറയുന്ന സ്വാതന്ത്ര്യം ഒറ്റക്ക്‌ പുഴുങ്ങി തിന്നതാരാണ്‌?
ഇന്ത്യന്‍ ജനതയിലെ നാലോ അഞ്ചോ ശതമാനം വരുന്ന ബ്രാഹ്‌മണര്‍ക്കും, നാടുവാഴികള്‍ക്കും, അവരുടെ ജാരസംസര്‍ഗ്ഗത്താല്‍ ഉയര്‍ത്തപ്പെട്ട്‌ സവര്‍ണ്ണജാതിപ്പട്ടം ലഭിച്ച ന്യൂനപക്ഷത്തിനും മാത്രമായി ഇന്ത്യയുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയിരിക്കുന്നു.
എന്നാല്‍ ഈ അപൂര്‍ണ്ണമായ സ്വാതന്ത്ര്യം നമുക്ക്‌ സത്യത്തില്‍ അനാവേശ്യമായിരുന്നു;എന്നു മാത്രമല്ല; അപകടകരം കൂടിയായിപ്പോയി ഇന്ത്യയുടെ സ്വാതന്ത്ര്യം!


വെള്ളക്കാരന്‍ ഇന്ത്യയിലേക്ക്‌ വന്നത്‌ ഒരു ദൈവദൂതനെപ്പോലെയാണ്‌.
ഇതു പറയുന്നത്‌ 250 വര്‍ഷം മുന്‍പുള്ള ഇന്ത്യയുടെ സാമൂഹ്യമായ അധപതന കാലത്തെ നന്നായി മനസ്സിലാക്കിയതുകൊണ്ടാണ്‌.

ബ്രാഹ്‌മണരും നാടുവാഴികളും അവരുടെ ജാരസന്തതികളായ മറ്റു സവര്‍ണ്ണരും കൂടി ഭൂരിപക്ഷമായ കൃഷിക്കാരന്റെയും തൊഴിലാളികളുടെയും ചോരയൂറ്റിക്കുടിച്ചുകൊണ്ടിരുന്ന ആ പ്രാകൃത കാലത്തെ ഒന്നോര്‍ത്തുനോക്കൂ!

ഭക്തിപ്രസ്‌ഥാനത്തിന്റെ ഭാഗമായി നിലവില്‍ വന്ന രണ്ടായിരം വര്‍ഷക്കാലത്തെ ആ അടിമ സംസ്‌കൃതിയിലേക്ക്‌ സ്വാതന്ത്ര്യത്തിന്റെ ശംഖദ്വനിയുമായി കടന്നുവന്ന ബ്രിട്ടീഷുകാരന്‍ ഹിന്ദു പുരാണങ്ങളില്‍ കാണുന്ന ഏത്‌ ദൈവത്തെക്കാളും ശക്തനായ ദൈവതുല്യനാണ്‌.

ബ്രിട്ടീഷുകാരന്റെ മതം എന്തോ ആയിക്കൊള്ളട്ടെ, അവന്റെ ഭാഷ ഏതോ ആയിക്കൊള്ളട്ടെ ,അവന്‍ ഒരു പക്ഷേ ഇന്ത്യയെ കൊള്ളയടിച്ചിരിക്കാം.
എങ്കിലും, കോമാളിക്കളി പോലുള്ള ബിംബാരാധനതൊട്ട്‌ , താത്വികമായ അദ്വൈദം വരെ ഛര്‍ദ്ദിക്കുന്ന ഏതു ശങ്കരാചാര്യന്‍ നമ്പൂതിരിപ്പാടിനെക്കാളും മനുഷ്യത്വമുള്ളവനായിരുന്നു ബ്രിട്ടീഷുകാരന്‍!

ബ്രിട്ടീഷുകാരന്റെ കൈയില്‍ ആയുധങ്ങള്‍ക്ക്‌ ക്ഷാമമില്ലായിരുന്നു.
ഇന്ത്യക്കാരെ ബ്രാഹ്‌മണനെപ്പോലെ സര്‍വ്വകാലവും തങ്ങളുടെ അടിമകളാക്കുന്നതിനായി ബ്രിട്ടീഷുകാര്‍ക്ക്‌ പുരാണങ്ങള്‍ രചിക്കാമായിരുന്നു.

മുഗളന്മാരെയും, ടിപ്പുവിനെയും പോലെ സര്‍വ്വരെയും മത പരിവര്‍ത്തനം നടത്തി തങ്ങളുടെ ഇച്ഛാനുവര്‍ത്തികളാക്കമായിരുന്നു.
എന്നിട്ടും, ബ്രിട്ടിഷുകാരന്‍ അതൊന്നും ചെയ്യാതെ ... ഇന്ത്യയില്‍ കോടതികള്‍ സ്‌ഥാപിച്ചു.
എന്തിനാണ്‌ ഈ കോടതികള്‍?!
ഏത്‌ യോഗ്യനെ വേണമെങ്കിലും കോടതിയുടെ ആവശ്യമില്ലാതെ തന്നെ ഇന്ത്യലെ ഏത്‌ ഭരണാധികാരിക്കും കൊല്ലാനുള്ള അവകാശമുണ്ടായിരുന്നല്ലോ.

അതെ, ബ്രിട്ടീഷുകാര്‍ വിഡ്ഢികളാണ്‌.
ബ്രിട്ടീഷുകാരന്‍ എന്തിനാണ്‌ ഇത്ര പ്രയാസപ്പെട്ട്‌ ഇന്ത്യ മുഴുവന്‍ നൂറ്റാണ്ടുകളെ വെല്ലുന്ന പാലങ്ങളും, റോഡുകളും, റെയില്‍ പാളങ്ങളും പണിതത്‌?
ബ്രിട്ടീഷുകാരനു പറ്റിയ മറ്റു പല വിഡ്ഢിത്തങ്ങള്‍!!

അന്ന്‌ ബ്രിട്ടീഷുകാരന്‍ കല്‍പ്പിച്ചാല്‍ ഏത്‌ മുന്തിയ ക്ഷത്രിയനും,വിളക്കിത്തല നായരും, പട്ടരും ബ്രിട്ടീഷുകാരന്റെ ചുമട്ടുകാരനായി എത്ര ചാക്ക്‌ കുരുമുളക്‌ വേണമെങ്കിലും ബ്രിട്ടീഷുകാരന്റെ കപ്പലിലെത്തിച്ചു കൊടുക്കുമായിരുന്നല്ലോ!

വിക്രമാദിത്യന്റെ മയൂരസിംഹാസനം ഇന്ത്യയില്‍ വന്ന്‌ കൊള്ളയടിക്കാനായി ബ്രിട്ടീഷുകാരന്‌ റോഡും പാലവും തീവണ്ടിയും ഭാരതമാതാവിനു സമര്‍പ്പിക്കേണ്ട ഗതികേടൊന്നുമില്ലായിരുന്നു.

എന്തു ചെയ്യാം, അവര്‍ തൊലിവെളുത്തവരാണെങ്കിലും കുബുദ്ധിയില്ലാത്തവരായിരുന്നു.
അതു കൊണ്ടാണല്ലോ നാട്ടുകാരെ മുഴുവന്‍ ജാതിഭേദമില്ലാതെ ഇംഗ്ലീഷ്‌ പഠിപ്പിച്ച്‌ , എന്താണ്‌ രാജഭരണം?
എന്താണു ജനാധിപത്യം?
എന്താണ്‌ മനുഷ്യാവകാശം?
എന്താണ്‌ ഗവണ്മെന്റ്‌?
എന്നെല്ലാം നമ്മുടെ തലക്കകത്തേക്ക്‌ കോരി ഒഴിച്ചുതന്നത്‌.

നമ്മുടെ ഇറച്ചിവെട്ടുകാരന്‍ പരശുരാമന്‍ നമ്പൂതിരിയോട്‌ ഒന്ന്‌ അരുളി ചെയ്‌തിരുന്നെങ്കില്‍ തനിക്കു താഴെയുള്ള സകലമാനജാതി ഇന്ത്യക്കാരുടെയും തലയറുത്ത്‌ വിക്‌ടോറിയ രാജ്നിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച്‌ നമ്പൂതിരി സാഷ്‌ടാഗം പ്രണമിക്കുമായിരുന്നില്ലെ?

പകരമായി നസ്രാണി ദൈവങ്ങളെ പൂജിക്കാനുള്ള കുത്തകാവകാശം ബ്രാഹ്‌മണര്‍ക്ക്‌ പതിച്ചു നല്‍കിയാല്‍ രാജ്ഞിയെ തിരുമേനി അനുഗ്രഹിക്കുകയും ചെയ്‌തേനെ!

എന്തു ചെയ്യാം ബ്രിട്ടീഷുകാരന്റെ സംസ്‌ക്കാരവും രാജഭക്‌തിയിലെ സത്യസന്ധതയും അവരെ (ഇന്ത്യക്കാരെ) ശക്‌തരാക്കാനും ബ്രിട്ടീഷുകാരനെതിരെ നന്ദിയില്ലാത്ത സ്വാതന്ത്ര്യ സമരം നയിക്കാനും പ്രേരിപ്പിച്ചു.


രണ്ടായിരം വര്‍ഷം മുമ്പ്‌ ഇന്ത്യക്കാരന്‍ സംസ്‌ക്കാരസമ്പന്നനായി വാണരുളുന്ന കാലത്ത്‌ മധ്യധരണ്യാഴിയില്‍ ചൂണ്ടയിട്ട്‌ കഷ്‌ടിച്ച്‌ ഉപജീവിച്ചിരുന്ന ബ്രിട്ടീഷുകാരന്‍ സംസ്‌ക്കാരസമ്പന്നനാവുകയും ഇന്ത്യക്കാരന്‍ സംസ്‌ക്കാരം നഷ്‌ടപ്പെട്ട്‌ അടിമത്വത്തിലേക്കും അന്ധതയിലേക്കും കൂപ്പുകുത്തുകയും ചെയ്‌തതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്‌?

ബുദ്ധദര്‍ശനത്തിനും അശോകചക്രവര്‍ത്തിക്കും എതിരായി ഭാരതത്തില്‍ രൂപംകൊണ്ട ഭക്തിപ്രസ്‌ഥാനമെന്ന ബ്രാഹ്‌മണ നാടുവാഴി കൂട്ടുകെട്ടിന്റെ ഫലമായി വിഷലിപ്‌തമായ ഇന്ത്യന്‍ സംസ്‌ക്കാരം നിര്‍ജ്ജീവമാകുകയും രോഗഗ്രസ്‌ഥമായ ഭാരതത്തിന്റെ ശരീരത്തിലേക്ക്‌ പുത്തന്‍ രോഗാണുക്കളെപ്പോലെ സംസ്‌ക്കാരശൂന്യരായ അടിമകളും , മുഗളരും ചേക്കേറുകയും ചെയ്‌തു.

എന്തുകൊണ്ട്‌ നാം നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായ ആയിരക്കണക്കിന്‌ ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും തല്ലിയുടച്ച്‌, പീരങ്കികൊണ്ട്‌ തവിടു പൊടിയാക്കി അതിക്രമിച്ചു വന്ന വിദേശികളായ മുസ്ലീം ഭരണാധികാരികള്‍ക്കെതിരെ സ്വാതന്ത്ര്യസമരം നടത്തിയില്ല?

നമ്മുടെ സഹോദരിമാരുടെയും, അമ്മയുടെയും, ഭാര്യയുടെയും പാതിവ്രത്യം കവര്‍ന്ന്‌ വാള്‍മുനക്കുമുന്നില്‍ നിര്‍ത്തി മതം മാറ്റി സാമ്രാജ്യം വിസ്‌തൃതമാക്കിയ ആ അപരിഷ്‌കൃത ഭരണാധികാരികള്‍ക്കെതിരെ ആരുടെയുംദേശസ്‌നേഹം എന്തുകൊണ്ടാണ്‌ പൊട്ടി ഒഴുകാതിരുന്നത്‌.?

പാരതന്ത്ര്യം മാനികള്‍ക്ക്‌ മൃതിയെക്കാള്‍ അന്ന്‌ ഭയാനകമായിരുന്നില്ലേ!

സത്യമിതാണ്‌,

ഇന്ത്യന്‍ ജനതയെ അപേക്ഷിച്ച്‌ വളരെ പ്രാകൃതരായ മുസ്ലീം ഭരണാധികാരികള്‍ ഇന്ത്യന്‍ ജനതയെ ബോധവല്‍ക്കരിക്കുകയല്ല ചെയ്‌തത്‌.

അവര്‍ നാട്ടില്‍ വിതച്ചത്‌ റെയില്‍പാളങ്ങളും, സ്‌കൂളുകളും, ആശുപത്രിയും, കോടതിയും, പോലീസ്‌ സ്‌റ്റേഷനും അറിവിന്റെ ഭാഷയായ ഇംഗ്ലീഷുമായിരുന്നില്ല.
മറിച്ച്‌ സംഘടിതവും വര്‍ഗ്ഗിയവുമായ ഒരു മതമായിരുന്നു.
തങ്ങളുടെ വിശ്വാസത്തിനെതിരെ ഉരിയാടുന്ന എന്തിനെയും കാഫിറായി കാണുന്ന അസഹിഷ്‌ണുതയുടെ മതമായിരുന്നു അവരുടെ മുഖ്യ ആയുധം.

മതവും വര്‍ഗ്ഗബോധവും തീണ്ടാതെ ബ്രാഹ്‌മണന്റെ വിഷമേറ്റു ബോധമറ്റു കിടന്ന ഇന്ത്യന്‍ ജനതയെ മുസ്ലീം ഭരണാധികാരികള്‍ കീഴ്‌പ്പെടുത്തിയപ്പോള്‍ സ്വാതന്ത്ര്യം വേണമെന്ന്‌ ആര്‍ക്കും തോന്നിയില്ല.

യഥാര്‍ത്ഥത്തില്‍ ഇരുട്ടിന്റെയും സംസ്‌ക്കാര ശൂന്യതയുടെയും ഇരുണ്ട ആ യുഗത്തില്‍ നിന്നല്ലേ ഭാരതീയന്‌ പ്രകാശത്തിന്റെയും,സംസ്‌കൃതിയുടെയും സ്വാതന്ത്ര്യം ആവശ്യമായിരുന്നത്‌.

ആ ഇരുണ്ട യുഗത്തിന്‌ ഒരു പരിസമാപ്‌തി നല്‍കിയ ബ്രിട്ടീഷുകാരുടെ ആഗമനത്തെയാണ്‌ ഞാന്‍ സ്വതന്ത്രയായി മനസ്സിലാക്കുന്നതും ആദരിക്കുന്നതും.

ബ്രാഹ്‌മണന്‍ ഈയ്യമൊഴിച്ച്‌ കരിച്ചു കളഞ്ഞ എന്റെ ചെവിയുടെ കേള്‍വിയും,
ബ്രാഹ്‌മണന്റെ ചവിട്ടേറ്റ്‌ വികൃതമായ എന്റെ മുഖവും,
കുലത്തൊഴിലിന്റെ നുകം പേറി കരിങ്കല്ലായിത്തീര്‍ന്ന എന്റെ ചുമലുകളും,
അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഭാരതത്തിന്റെ സാംസ്‌ക്കാരിക ചൈതന്യം പേറുന്ന എന്റെ പൊള്ളുന്ന ജീവ കോശങ്ങളും,
ജാതിയുടെ വിലങ്ങുകളാല്‍ ബന്ധിച്ച എന്റെ കൈകാലുകളും
ബ്രിട്ടീഷുകാരന്റെ ആഗമനത്തോടെ പ്രപഞ്ച മാനവികതയുമായി ഏകീഭവിച്ചിരിക്കുന്നു.
ഇതിനെ തന്നെയാണ്‌ ഞാന്‍ സ്വാതന്ത്ര്യമെന്ന്‌ വിളിക്കുന്നത്‌.

കാരണം, മനുഷ്യന്റെ ഏറ്റവും വലിയ സ്വാതന്ത്ര്യം മനസ്സിന്റെ സ്വാതന്ത്ര്യമാണ്‌.
പക്ഷേ , ആ സ്വാതന്ത്ര്യം 1947 മുതല്‍ നഷ്‌ടപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു.

ഇന്നത്തെ ഇന്ത്യക്കാരന്റെ രണ്ടായിരം വര്‍ഷം പഴക്കമുള്ള അടിമ മനസ്സിനു വേണ്ടത്‌ ആരാധനാമൂര്‍ത്തികളെയാണ്‌.
ലോകചരിത്രത്തില്‍ തങ്ങളുടെ പേരെഴുതിചേര്‍ക്കാനായി ചില സവര്‍ണ സംബന്ന കുടുംബങ്ങള്‍ വളരെ ത്യാഗങ്ങള്‍ സഹിച്ചിരുന്നു.
പക്ഷേ ഈ ത്യാഗങ്ങളൊന്നും ഇന്ത്യക്കാരന്‌ വേണ്ടായിരുന്നു.
കാരണം, അവന്റെ ആകാശം പരിമിതപ്പെടുത്താനേ ഇവരുടെ ത്യാഗങ്ങള്‍ ഉപകരിച്ചുള്ളൂ.

ബ്രിട്ടീഷുകാരന്‍ കുറച്ചുകാലം കൂടി ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ ഇന്നത്തെ അമേരിക്കയുടെ സ്‌ഥാനത്ത്‌ ഇന്ത്യയുമുണ്ടായേനെ!
എങ്കിലും ബ്രിട്ടീഷുകാരെ....
നിങ്ങള്‍ക്ക്‌ നന്ദി!!
ഞങ്ങളെ മനുഷ്യരാക്കിയതിന്‌,
ബ്രാഹ്‌മണന്റെ രക്തദാഹത്തില്‍ നിന്നും അല്‍പ്പസമയത്തേക്കെങ്കിലും മോചനം നല്‍കിയതിന്‌!! ഞങ്ങള്‍ക്ക്‌ ലോക ഭാഷയും, നിങ്ങളുടെ സംസ്കാരത്തിന്റെ തണലും നല്‍കി അനുഗ്രഹിച്ചതിന്‌.
ഞങ്ങള്‍ക്ക്‌ കോടതിയും, റെയില്‍ വെയും, പോസ്‌റ്റോഫീസും, സ്കൂളുകളും തന്ന്‌ നാഗരികരാക്കിയതിന്‌.


സ്വാതന്ത്ര്യ സമരമെന്ന തെമ്മാടിത്തത്തിന്‌ ഞങ്ങളോട്‌ പൊറുക്കുക.
നിങ്ങള്‍ നല്‍കിയ ഒരു തരി വെളിച്ചം അയ്യായിരം വര്‍ഷം പഴക്കമുള്ള ഞങ്ങളുടെ പൊലിഞ്ഞുപോയിരുന്ന സംസ്‌ക്കരത്തെ വീണ്ടും ജ്വലിപ്പിച്ചിരിക്കുന്നു.
നന്ദി നന്ദി...




(സ്നേഹത്തിന്റെ പേരില്‍ ചിത്രകാരനുവേണ്ടി വഴക്കുകേള്‍ക്കാന്‍ തയ്യാറായിവന്ന ഒരു സുഹൃത്തിന്‌ തല്‍ക്കലത്തേക്ക്‌ കല്ലേറ്‌ തടയാന്‍ ചിത്രകാരന്‍ നല്‍കിയ ഒരു പരിചയായിരുന്നു ഈ ലേഖനം. ചിത്രകാരന്‍ ഏറ്റവും വെറുക്കുന്ന ഒരു പേരിനു താഴെ ഈ ലേഖനം സ്ഥിരമായി ഇരിക്കുന്നതില്‍ വല്ലാത്തൊരു മനപ്രയാസമുള്ളതിനാല്‍ മഹാവിഷ്ണുവില്‍നിന്നും ലേഖനം തിരിച്ചു വാങ്ങുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ ലേഖനം പേജുമ്മെക്കറിലും, ഇപ്പോള്‍ യുണികോഡിലും കംബൊസ്‌ ചെയ്തുതന്ന എന്റെ സ്റ്റാഫിനോടും, എനിക്കുവേണ്ടി ചീത്തകേട്ട(മഹാവിഷ്ണു) സുഹൃത്തിനോടും നന്ദി പറയുന്നു.)

10 comments:

ചിത്രകാരന്‍chithrakaran said...

തരികിട,
വായിച്ചെന്നറിഞ്ഞതില്‍ സന്തോഷം. ഇഷ്ടപ്പെട്ടെന്നറിഞ്ഞപ്പോള്‍ ധന്യത.
ഉമേഷ്‌,
വന്നതിലും, വായിച്ചതിലും നന്ദി. ചിത്രകാരന്റെ കയ്യില്‍ ചിന്ത മാത്രമേ ഉള്ളു. സ്വന്തം ചിന്ത!!

വിചാരം,
താങ്കളുടെ വാക്കുകളിലെ ആത്മാര്‍ത്ഥത എന്നത്തേയും പൊലെ ചിത്രകാരനെ അവേശഭരിതനാക്കുന്നു.
മവേലി,
നന്ദി. ലിങ്ക്‌ വായിച്ചിരുന്നു.

വിമതന്റെ കമന്റുകളെ പിന്‍പറ്റി ചിത്രകാരന്‍ പല ബ്ലൊഗിലും എത്താറുണ്ട്‌. താങ്കളുടെ കമന്റുകളിലെ മനുഷികതയുടെ ചൈതന്യം ചിത്രകാരന്‍ വളരെ ഇഷ്ടപ്പെടുന്നു.
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

വിനയന്‍,
വളരെ നന്ദി. അഭിപ്രായങ്ങളിലെ ആര്‍ജ്ജവം ചിത്രകാരന്‍ മോശമായി എന്തെങ്കിലും എഴുതുംബഴും കുറക്കരുത്‌. നല്ലൊരു വായനക്കാരനെ നമിക്കുന്നു.

സുകുമാരേട്ടാ,
പക്വമതിയായ താങ്കളുടെ അഭിപ്രായങ്ങള്‍ക്ക്‌ നന്ദി.

ഡാന്‍ഡി,.. നന്ദി.:)

പ്രിയ കുട്ടു..,
വളരെ വളരെ നന്ദി.

Rahul Easwar said...

Aathmabhiman ellathavante apakarshatha niranja jalpanangal..

Chitrakara, Just analyse 3 points

1) India was the richest nation when Britishers attacked India, and left as one of the most impoversihed countries at 1947

2) SO sad, people are partial, EVEN BRITISHERS were believers of ROYAL RULE, (By heredity), British queen was ruling India.

(Dogs and Indians not allowed, you will stumble up on a board if you check history )

We, Indians believe it is better to die fighting for mother land, than to live licking some one else's feet. Sad you dont share this opinion

3)WHo told you all these rubbish about BRAHMANA ADHIPATHYAM

There was no caste "discrimination" here, it is an exaggerated story.

Our culture never had any problem in respecting Ved Vyasa, who was the son of a fisherwoman, We never thought twice before worshipping Valmiki who was a forest thug, scheduled tribe, Shankaracharyar accepted a Chandala as his Guru, Was this too sucking the blood of lower caste...

Your problem is that, you are injected with perverted history, slave mentaltiy and distorted realities. Just read deep, you will realise, dont fall for propagandas.

മാരീചന്‍‍ said...

ഹാവൂ. അവസാനം ഇന്ത്യ കാത്തിരുന്ന ആ ചരിത്ര പണ്ഡിതന്‍ എത്തിക്കഴിഞ്ഞു. ഇന്ത്യയെ കണ്ടെത്താന്‍ എല്ലാവരും രാഹുല്‍ ഈശ്വരന്റെ ചരിത്രഗ്രന്ഥങ്ങള്‍ വായിക്കൂ. അയിത്തം നമ്മുടെ രാജ്യത്ത് ഇല്ലായിരുന്നെന്നും മനുഷ്യനെ താഴ്ന്ന ജാതിക്കാരനെന്ന് മുദ്രകുത്തി നാട്ടുവഴികളില്‍ നിന്നും പൊതു കിണറുകളുടെ പരിസരത്തു നിന്നും ആട്ടിപ്പായിച്ച കഥകള്‍ വെറും എക്സാജറേഷനാണെന്നും ഉദ്ഖനനം നടത്തി കണ്ടുപിടിച്ച ഈ ഈശ്വരനെ വണങ്ങൂ.... അവിടുത്തെ പാദാരവിന്ദങ്ങളില്‍ കാണിക്കയര്‍പ്പിക്കൂ........

ഒരു സംശയം കൂടി. ഫ്ലാറ്റിലെ ശാന്തയില്‍ ശാന്തിതേടിപ്പോയ ആ ശാന്തിക്കാരന്റെ ബന്ധുവാണോ ഈ ചരിത്രകാരന്‍?

ചിത്രകാരന്‍chithrakaran said...

മാരിചാ ...ആ പ്രയോഗം കലക്കി.
“ശാന്തിതേടിപ്പോയ ആ ശാന്തിക്കാരന്റെ ...”
സവര്‍ണ്ണ സാഹിത്യത്തിന്റെ സൌന്ദര്യ ലക്ഷണങ്ങളിലൊന്നായ അക്ഷര പ്രാസത്തിന്റെ ഒരു നൂലെടുത്ത് ശാന്തയെ ശാന്തിക്കാരന്റെ മാറില്‍ പൂണൂലായി വരച്ചു ചേര്‍ത്തപ്പോള്‍ സന്തോഷാധിക്യത്താല്‍ മതിമറന്ന് ഇന്ദ്രാതി ദേവന്മാര്‍ തന്ത്രിയുടെ തലയില്‍ മൂത്രമൊഴിക്കുന്നു. നയന മനോഹരമായ കാഴ്ച്ച!!!

Rahul Easwar said...

Maricha, And Chitrakara...

I posted something very sensible and decent. But sad, you showed your culture... Padipicha karyangal..kanathe parayumbol...parayunna karyangalku samskaram venam...Savarna Samskaram alla, manushya samskaram, athinu History ariyanam..ideology arinjal pora, athinu impartiality avashyamanu..inferiority undayal pora..After all... . .. . (u can guess..this is only expected)

adithya said...

chithrakaran and mareechan
very bad in your reply to rahul.if you post something,if you need no comments you should state it clearly, otherwise be ready to recieve negative and positive comments.you both have some immature thoughts that could be changed only by deep study of our history.you both said about the so called descrimination...dear friends can you point a country or a race devoid of such descrimination? India is far far away from such bad practices..but think of other countries and other religions. can you tell a culture free from such divisions? and please study our epics. there is no such so called racial descrimination. and about the thanthri..i have only one thing to say PAAPAM CHAYYATHAVAR KALLERIYATTE... thanks.

സ്വതന്ത്രന്‍ said...

വളരെ ശക്തമായ ലേഖനം,അധികം പരിചിതമല്ലാത്ത ആഖ്യാന ശൈലി .കുറേശ്ശെ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും താങ്കള്‍ പ്രശംസ അര്‍ഹിക്കുന്നു എന്ന് പറയാതെ വയ്യ. എഴുത്ത് തുടരുക
സ്നേഹത്തോടെ
സ്വതന്ത്രന്‍

സ്വതന്ത്രന്‍ said...

നല്ലൊരു ചിരിക്കു വക തന്ന രാഹുലിനോടും ആദിത്യയോടും നന്ദിയുണ്ട്.ചരിത്രത്തിനെ കുറിച്ചു എന്തെങ്കിലും ബോധം ഉള്ളവര്‍ ഒരിക്കലും ഇങ്ങനെ പറയില്ല.മറ്റുള്ളവരെ ചരിത്രം വായിക്കാന്‍ ഉത്ഘോഷിക്കുന്ന നിങ്ങള്‍ രണ്ടു പേരും അത് ആദ്യം വായിച്ചാല്‍ നന്നായിരിക്കും.രാഹുലിന്റെ കമന്റില്‍ എനിക്ക് ഒരിക്കലും മനുഷ്യ സംസ്കാരം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതില്‍ ദുഖമുണ്ട്
opinions are like assholes everybody's got one...with due respect to your posts

ചാര്‍വാകന്‍ said...

കമെന്റെഴുതിയത് യ്ഥാര്‍ത്ഥ മാരീചനാണോ..?

jesbman said...

My response

Due to British rule, we have good and bad things.

Good things are

1. We were able to have fresh start, shifting from monarchies to a democratic system in which people elect their leaders.

2. English - universal language

3. Unifying India: In my knowledge King Shajahan unified northern part of India when he was in reign. When Britishers left, we had a unified India in its true sense, despite having to use force in Hyderabad, Kashmir and Goa.


Bad things

1. Under British rule, India was colonised- her wealth was plundered to a foreign land

2. Britishers supported the slave system widely practised through out the country.

3. They orchestrated divisions based on religions which eventually led into birth of Pakistan.